രാജീവ് പാറക്കുളങ്ങര
Monday, June 9, 2014
Friday, May 23, 2014
ആടിനെ പട്ടിയാക്കിയ കഥ കേട്ടിട്ടില്ലേ? ലക്ഷണമൊത്തയാടിനെ സ്വന്തമാക്കണമെന്നുറച്ചയാള് ഒരു സൂത്രം പ്രയോഗിക്കുന്നു. ആടുമായി നടന്നുപോകുന്നയാളിനോട് ഈ പട്ടിയുമായി എങ്ങോട്ടാണു പോകുന്നതെന്ന് കുറച്ചുപേരെക്കൊണ്ട് ചോദിപ്പിക്കുന്നു. ആദ്യമാദ്യം ചോദിക്കുന്നവരോട് ഉടമസ്ഥന് കയര്ക്കുന്നൊക്കെയുണ്ട്. ''പട്ടിയോ, പട്ടിയേയും ആടിനെയും കണ്ടാല്‍ തിരിച്ചറിയില്ലേ''-എന്നൊക്കെ മറിച്ചു ചോദിച്ചു.
പക്ഷേ, വീണ്ടും വീണ്ടും ആള്‍ക്കാരുടെ ചോദ്യം ഇതുതന്നെയാകുമ്പോള് അയാളുടെ സ്വരം നേര്‍ത്തുവരുന്നുണ്ട്. ഈ പട്ടിയേയുംകൊണ്ട് താനിങ്ങനെ എന്തിനാണ് വെറുതെ നടക്കുന്നതെന്ന ചിന്ത അയാളില്‍ അങ്കുരിച്ചപ്പോഴാണ് ആ ചോദ്യം അയാള്‍ കേട്ടത്. ''ഈ പട്ടിയെ വില്ക്കുന്നോ?'' രോഗി ഇച്ഛിച്ചതും 'മില്‍ക്ക്' വൈദന്‍ കല്പിച്ചതും 'മില്‍ക്ക്' എന്ന ആശ്വാസമായിരുന്നു അയാള്‍ക്കപ്പോള്‍ . അയാള്‍ നല്കിയ തുക പോക്കറ്റിലേക്കിടുമ്പോള്‍ ഇയാളെന്തിനാണ് ഇത്രയും വില കൊടുത്ത് ഈ പട്ടിയെ വാങ്ങുന്നതെന്ന ചിന്തയായിരുന്നു ഉടമസ്ഥന്!
ആടിനെ പട്ടിയാക്കുന്ന ഈ പരിപാടി ഇന്നും നമ്മുടെ നാട്ടില്‍ തുടരുന്നു, മറ്റു പല രൂപത്തിലും.

Subscribe to:
Posts (Atom)